പിന്നെ വീണ്ടും പേര് മാറ്റി കോവിദ്ട് 19.
എന്തായാലും എവിടെയോ ഉണ്ടായിരുന്ന കോവിഡ് (ഗോവിന്ദൻ അല്ലാ) ഇപ്പൊ നമ്മുടെയും ഉറക്കം കെടുത്താൻ പാകത്തിന് വളർന്നു കഴിഞ്ഞു.നമ്മുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ ഉറക്കം കളയാൻ കഴിവുള്ള മഹമാരിയായി കോവിഡ് വളർന്നിരിക്കുന്നു.മനുഷ്യൻ ഭൂമിയോട് ചെയ്ത ക്രൂരതകൾക്ക് പകരം ചോദിക്കാ നെന്ന വണ്ണം മനുഷനെ ഒന്നുമല്ലാതാക്കി തീർക്കാൻ ഈ കോവിഡ്ന് ആയി എന്നത് കോവിടിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുകയാണ്.നമ്മുടെ രാജ്യത്ത് lockdown പ്രക്കാപിച്ചുട്ടുള്ള സമയത്താണ് ഞാൻ ഇതെഴുതുന്നത് .
പരക്കം പാചിലുകൾക്ക് വിരാമമായി.വേപ്രാ ളാപെട്ടുള്ള ജീവിതയോട്ടങ്കൾക്കും ഇനി വിട.പറയാൻ ഒരുപാടുണ്ടെങ്കിലും പറയാൻ നേരമില്ലത്ത അവസ്ഥ മാറി,പറയാൻ ഉള്ളതൊക്കെ പറയാൻ നേരമും കേൾക്കാൻ ആളുമായി.എന്തൊക്കെ പറഞ്ഞാലും ലോകം മുഴുവൻ ഒരു ഞെട്ടലോടെ മാത്രമാണ് കോവിടിനെ കാണുന്നത്.ചൈനയും അമേരിക്കയും ഉൾപെടെ ലോകത്തെ വൻശക്തികൾ ഒക്കെയും കോവിടിന്റെ വലയിൽ പെട്ട്.സാമൂഹിക അകലം പാലിച്ചുഉം ശുചിത്വം സ്വീകരിച്ചും ഒരുപരിധിവരെ കോവിടിനെ തടയാൻ പറ്റുമെന്ന് WHO പറയുണ്ടെങ്കിലും അതിനും ഒരു പരിധിയുണ്ട്.എത്ര നാൾ വരെ ഈ lockdown നീട്ടാൻ പറ്റുമെന്ന് ഒരു ധാരണയുമില്ല.സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ സര്ക്കാര് തന്നെ ഉറപ്പാക്കേണ്ട സ്ഥിതിയിലാണ്. കാര്യങ്ങൽ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന് നടിച്ചു നടക്കുന്നവരും കുറവല്ല.ദിവസവും നൂറുകൂട്ടം വാർത്തകൾ ആണ് കോവിടിനെ പറ്റി വന്നുകൊണ്ടിരിക്കുന്നത്.ഇതിനിടയിൽ ഈയൊരു ആപത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ രാവും പകലും എന്നില്ലാതെ പണിയെടുക്കുന്ന ആരോക്യ പ്രവർത്തകരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
ഇങ്ങനെ നമ്മുടെ രാജ്യവും ലോകവും കോവിടിനെ തോൽപ്പിക്കാൻ പാടുപെടുമ്പോൾ രണ്ടാമതൊരു തരംഗം കൂടി ചൈനയിൽ വന്നുകഴിഞ്ഞു എന്ന വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്.
ഇക്കാലത്തിനിടയിൽ ക്ക് നമ്മുടെ രാജ്യത്ത് വന്ന പുരോഗമനപരമായ മാറ്റങ്ങൾ ഏറെയുണ്ട് .ശബ്ദമലിനീകരണവും പ്രകൃതി വായുമലിനീകരണവും ഒക്കെ നന്നായി കുറഞ്ഞിരിക്കുന്നു. ആളുകൾ ദിവസവും 25 തവണ കൈ കഴുകാനും ശ്രദ്ധിക്കുന്നു .ഇപ്പോൾ ആർക്കും നടുറോഡിൽ തുപ്പണം എന്ന് തോന്നുന്നില്ല.പുറത്തുനിന്ന് ഭക്ഷണം കഴിക്കണം എന്നോ പുറത്ത് ചുറ്റിത്തിരിഞ്ഞു നടക്കണം എന്നോ ആഗ്രഹങ്ങൾ ഒന്നും ഇപ്പോൾ ഇല്ല. വീട്ടിലെ നാടൻ ഭക്ഷണവും കഞ്ഞിവെള്ളവും കപ്പയും പുഴുക്കും മീൻകറിയും എല്ലാത്തിനും വല്ലാത്തൊരു രുചി.ഇതൊന്നും പുതിയതായി ഇപ്പോൾ ഉണ്ടായതല്ല മുൻപും ഇവിടെ ഉണ്ടായിരുന്നു എന്നിട്ടും നമ്മൾ ശ്രദ്ധിച്ചില്ല കാരണം നമുക്ക് സമയമില്ലായിരുന്നു ഇപ്പോൾ കയ്യിൽ സമയം ഇഷ്ടം പോലെ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും വന്നുപോകുന്ന കാഴ്ചയും രാവിലെ മഞ്ഞ പുതപ്പ് അണിഞ്ഞ സൂര്യൻ രാത്രിയിലെ വർണ്ണാഭമായ നിലാ വെളിച്ചവും ഇതൊക്കെ ഒന്ന് ആലോചിച്ചു നോക്കുമ്പോൾ കോവിഡ് തന്ന പാഠങ്ങൾ നമുക്ക് മറ്റു എന്തിലൂടെയും കിട്ടാൻ സാധ്യതയില്ല. കാലം നമുക്ക് തന്ന ഈ പാഠങ്ങൾ ഉൾക്കൊണ്ട് ഇനി വരും കാലങ്ങളിൽ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിച്ചു മുന്നോട്ടുപോകാൻ കഴിയട്ടെ..
No comments:
Post a Comment