Friday, 10 November 2023

റെയിൽവേ സ്റ്റേഷൻ

ഒരുപാടു നേരമായില്ലെങ്കിൽ പോലും കുറച്ചു നേരമായി ഞാൻ പരശുവിനു വേണ്ടി കാത്തിരിക്കുന്നു..പരശുവെന്ന് പറയുമ്പോൾ തന്നെ പണ്ടെപ്പോഴോ മാതൃഭൂമിയിൽ വായിച്ച ഒരു ലേഖനമാണ് ഓർമ്മ വരുന്നത്..കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് പരശു അഥവാ പരശുറാം എക്സ്പ്രസ്സ്.പക്ഷെ അതിലും നാഞ്ചിനാട് പരാമര്ശിക്കപെടാത്തത്തിൽ എനിക്ക് വിഷമം തോന്നിയിരുന്നു..ചരിത്രം മാത്രമല്ല മലയാളമണ്ണും എന്നും മാർത്താണ്ഡന്റെ മണ്ണിനെ മറന്നിരുന്നു.ആരൊക്കെ മറന്നാലും പദ്മനാഭന്റെ മണ്ണിനെയും വേലുത്തമ്പിയുടെ ധീരതയും മറന്നൊരു കഥ നാഞ്ചിനാട്ടിലെ മക്കൾക്കില്ല..തിരമാലകൾ ഓർമ്മകളെ വലിച്ചിഴക്കുന്ന പോലെ കഥകൾ എവിടെയൊക്കയോ കൂട്ടികൊണ്ടുപോയി.എങ്കിലും പരശു വന്നില്ല.ആറുമണിയാകും.നേരെ പാറശ്ശാല പോയി ഇറങ്ങാമെന്നതാണ് പരശുവിന്റെ ഗുണം.നാളെ അനീഷിന്റെ കല്യാണമാണ്.കുറെ കാലമായി കൊല്ലൻകോട്ടൊരു കല്യാണമൊക്കെ കൂടിയിട്ട്.കാലം നമ്മളെക്കാൾ വേഗത്തിൽ പായുകയാണ്.അനീഷ് എന്റെ ക്ലാസ്‌മേറ് ആണ് .ക്ലാസ്‌മേറ്റ് എന്നുപറഞ്ഞാൽ വെറും ക്ലാസ്‌മേറ്റ് അല്ല.lkg മുതൽ plus two വരെ എൻറെ ക്ലാസ്‌മേറ്റ് ആയിരുന്നു അവൻ.അതിലുപരി എന്റെ അയൽവാസി കൂടിയാണ്.
                   കല്യാണം ഒരു വല്യ സംഭവമാണ് അല്ലെ ? കാലം വെറുതെ ഇരിക്കുന്ന കഥാപാത്രങ്ങളെ പെട്ടെന്നു താരങ്ങളാക്കും.അതുപോലെയാണ് കല്യാണവും.
ആഹ്ഹ ആശ്വാസമായി പരശു വന്നു.കൂടുതൽ നേരം കാത്തിരിക്കാൻ വയ്യ.9 മണിക്കെങ്കിലും വീടെത്തണം.ട്രെയിൻ യാത്രകൾ എപ്പോഴും നമ്മളെ എന്തെങ്കിലുമൊക്കെ ചിന്തിപ്പിക്കും.നീണ്ടു നിവർന്നു കിടക്കുന്ന തീവണ്ടിയുടെ ശരീരം പോലെ നീണ്ട ചിന്തകളാണല്ലോ നമുക്കൊക്കെ ഉള്ളത് .ഒരുപക്ഷെ അതുകൊണ്ടാകും.എന്തൊക്ക്കെ പറഞ്ഞാലും തീവണ്ടിക്കു ഒരായിരം കഥകൾ പറയാനുണ്ടാവും നമ്മളോട് .
മരങ്ങൾ പിന്നോട് പോകുന്ന പ്രതിഭാസം ആദ്യമായി അനുഭവിപ്പിച്ച ബസിനു പോലും ഉണ്ടാകില്ല തീവണ്ടിയുടെ നീളൻ ചിന്തകൾ.എത്രമാത്രം ആൾക്കാരാ ദിവസവും ഈ നീളം വണ്ടിയിൽ തങ്ങളുടെ ചിന്തകളുമായി അലയുന്നത് .അവയിൽ കുറച്ചെങ്കിലും ഈ വണ്ടിയുടെ കതകിലും ജനാലയിലുമൊക്കെ പറ്റിപിടിച്ചുണ്ടാകും .മഞ്ഞിന്റെ കഥ പറയുന്ന
ഗൂഡലൂര് പോലെ ഈ വണ്ടിക്കും പിന്നിട്ട കാലത്തിന്റെ നീണ്ട കഥകൾ പറയാനുള്ളതുപോലെ.
മനസ്സ് ഓർമ്മകളെ ചുംബിച്ചപ്പോൾ മഴപോലും മൂകസാക്ഷിയാവാൻ എത്തി..ഷട്ടർ താഴ്ത്താൻ പോലും എനിക്ക് തോന്നിയില്ല.മണ്ണിനെ മാത്രം ഉമ്മ വച്ച് പറന്നകലാൻ മഴക്കാകുമോ?
അങ്ങനെ അങ്ങനെ ഓർമ്മകൾക്ക് ചിറകു കൊടുക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.നാളെ കല്യാണം മാത്രമല്ല ഒരു മരണവും ഉണ്ട്.മരണം ഉണ്ട് എന്ന് പറയാൻ ഞാൻ ആരാ കാലനോ ?
മരണമല്ല.മരണവീട്ടിൽ പോകണം.രാമചന്ദ്രൻ കൊച്ചിച്ചൻ.എന്റെ അച്ഛന്റെ കൊച്ചിച്ചന്റെ മോൻ.ചായക്കടയായിരുന്നു.ചെറ്റക്കട രാമേന്ദ്രൻ എന്ന് പറഞ്ഞാലേ കൊല്ലൻകോട്ടുകാർക്കറിയൂ.എന്റെ തൊട്ടടുത്ത വീടാണ്.ഞാന് കൊല്ലത്തായതു കൊണ്ട് അറിഞ്ഞില്ല .മൂന്ന് ദിവസമായി മരിച്ചിട്ടു.നമ്മുടെയൊക്കെ ജീവിതത്തിൽ അപ്രതീക്ഷമായി കടന്നു വരുന്നൊരു അഥിതിയാണ് മരണം.യാത്രകൾ അവസാനിക്കുമ്പോൾ കൂടെ കൂട്ടാൻ വരുന്ന ഗൈഡിനെ പോലെ മരണം ശാന്തനായി നമ്മളെയും കൊണ്ട് പോകും.യാത്രയാവസാനിക്കുന്ന സങ്കടവും ഇനിയൊരു യാത്രക്കുള്ള ഊർജവും ഒരേസമയം നമ്മുടെയുള്ളിൽ നിറച്ചു മരണം എത്തുമ്പോൾ,ഈ ചെറിയ തീരം വിട്ടു വിശാലതയുടെ വല്യ തീരങ്ങൾ തേടാൻ നമ്മുടെ മനസ്സ് പാകപ്പെട്ടിരിക്കും.സായന്തനം രാവിന് വഴിമാറിക്കൊണ്ടേയിരുന്നു ജീവിതവും ലളിതമാണതുപോലെ. മാറേണ്ടിവരുമ്പോൾ വെറുതെ മാറികൊടുക്കുക.നന്ത്യാർവട്ട പൂക്കൾ തങ്ങളുടെ വെണ്മ ലോകത്തിനുമുന്നിൽ കാണിച്ചു കൊണ്ടേയിരുന്നു.അവയുടെ സുഗന്ധം പ്രണയ മുകുളങ്ങളായി പുഷ്പിച്ചുകൊണ്ടേയിരുന്നു.പുത്തൻ വിളക്കുകൾ അലംകൃതമായ നഗരത്തിലെ അമ്പലത്തിൽ നിന്നും ചെറു മണികൾ കിലുങ്ങുംപോലെ പാട്ടുകേട്ടുകൊണ്ടേയിരുന്നു..

Friday, 17 April 2020

കൊറോണ കാലം

കൊറോണ എന്ന പേര് ആദ്യം കേട്ടപ്പോൾ തോന്നിയത് ഏതോ ബ്രാൻഡ് നെയിം എന്നാണ്.പിന്നെയാണ് മനസ്സിലായത് ഇതൊരു അസുഖത്തിന്റെ പേരാണെന്ന്.
പിന്നെ വീണ്ടും പേര് മാറ്റി കോവിദ്ട് 19.
എന്തായാലും എവിടെയോ ഉണ്ടായിരുന്ന കോവിഡ് (ഗോവിന്ദൻ അല്ലാ) ഇപ്പൊ നമ്മുടെയും ഉറക്കം കെടുത്താൻ പാകത്തിന് വളർന്നു കഴിഞ്ഞു.നമ്മുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ ഉറക്കം കളയാൻ കഴിവുള്ള മഹമാരിയായി കോവിഡ് വളർന്നിരിക്കുന്നു.മനുഷ്യൻ ഭൂമിയോട് ചെയ്ത ക്രൂരതകൾക്ക് പകരം ചോദിക്കാ നെന്ന വണ്ണം മനുഷനെ ഒന്നുമല്ലാതാക്കി തീർക്കാൻ ഈ കോവിഡ്ന് ആയി എന്നത് കോവിടിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുകയാണ്.നമ്മുടെ രാജ്യത്ത് lockdown പ്രക്കാപിച്ചുട്ടുള്ള സമയത്താണ് ഞാൻ ഇതെഴുതുന്നത് .
പരക്കം പാചിലുകൾക്ക് വിരാമമായി.വേപ്രാ ളാപെട്ടുള്ള ജീവിതയോട്ടങ്കൾക്കും ഇനി വിട.പറയാൻ ഒരുപാടുണ്ടെങ്കിലും പറയാൻ നേരമില്ലത്ത അവസ്ഥ മാറി,പറയാൻ ഉള്ളതൊക്കെ പറയാൻ നേരമും കേൾക്കാൻ ആളുമായി.എന്തൊക്കെ പറഞ്ഞാലും ലോകം മുഴുവൻ ഒരു ഞെട്ടലോടെ മാത്രമാണ് കോവിടിനെ കാണുന്നത്.ചൈനയും അമേരിക്കയും ഉൾപെടെ ലോകത്തെ വൻശക്തികൾ ഒക്കെയും കോവിടിന്റെ വലയിൽ പെട്ട്.സാമൂഹിക അകലം പാലിച്ചുഉം ശുചിത്വം സ്വീകരിച്ചും ഒരുപരിധിവരെ കോവിടിനെ തടയാൻ പറ്റുമെന്ന് WHO പറയുണ്ടെങ്കിലും അതിനും ഒരു പരിധിയുണ്ട്.എത്ര നാൾ വരെ ഈ lockdown നീട്ടാൻ പറ്റുമെന്ന് ഒരു ധാരണയുമില്ല.സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ സര്ക്കാര് തന്നെ ഉറപ്പാക്കേണ്ട സ്ഥിതിയിലാണ്. കാര്യങ്ങൽ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന് നടിച്ചു നടക്കുന്നവരും കുറവല്ല.ദിവസവും നൂറുകൂട്ടം വാർത്തകൾ ആണ് കോവിടിനെ പറ്റി വന്നുകൊണ്ടിരിക്കുന്നത്.ഇതിനിടയിൽ ഈയൊരു ആപത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ രാവും പകലും എന്നില്ലാതെ  പണിയെടുക്കുന്ന ആരോക്യ പ്രവർത്തകരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
ഇങ്ങനെ നമ്മുടെ രാജ്യവും ലോകവും കോവിടിനെ തോൽപ്പിക്കാൻ പാടുപെടുമ്പോൾ രണ്ടാമതൊരു തരംഗം കൂടി ചൈനയിൽ വന്നുകഴിഞ്ഞു എന്ന വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്.
ഇക്കാലത്തിനിടയിൽ ക്ക്  നമ്മുടെ രാജ്യത്ത് വന്ന പുരോഗമനപരമായ മാറ്റങ്ങൾ ഏറെയുണ്ട് .ശബ്ദമലിനീകരണവും പ്രകൃതി വായുമലിനീകരണവും ഒക്കെ നന്നായി കുറഞ്ഞിരിക്കുന്നു. ആളുകൾ ദിവസവും 25 തവണ കൈ കഴുകാനും ശ്രദ്ധിക്കുന്നു .ഇപ്പോൾ ആർക്കും നടുറോഡിൽ തുപ്പണം എന്ന് തോന്നുന്നില്ല.പുറത്തുനിന്ന് ഭക്ഷണം കഴിക്കണം എന്നോ പുറത്ത് ചുറ്റിത്തിരിഞ്ഞു നടക്കണം എന്നോ ആഗ്രഹങ്ങൾ ഒന്നും ഇപ്പോൾ ഇല്ല. വീട്ടിലെ നാടൻ ഭക്ഷണവും കഞ്ഞിവെള്ളവും കപ്പയും പുഴുക്കും മീൻകറിയും എല്ലാത്തിനും  വല്ലാത്തൊരു രുചി.ഇതൊന്നും പുതിയതായി ഇപ്പോൾ ഉണ്ടായതല്ല മുൻപും ഇവിടെ ഉണ്ടായിരുന്നു എന്നിട്ടും നമ്മൾ ശ്രദ്ധിച്ചില്ല  കാരണം നമുക്ക് സമയമില്ലായിരുന്നു ഇപ്പോൾ കയ്യിൽ സമയം ഇഷ്ടം പോലെ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും വന്നുപോകുന്ന കാഴ്ചയും രാവിലെ മഞ്ഞ പുതപ്പ് അണിഞ്ഞ സൂര്യൻ രാത്രിയിലെ വർണ്ണാഭമായ നിലാ വെളിച്ചവും ഇതൊക്കെ ഒന്ന് ആലോചിച്ചു നോക്കുമ്പോൾ കോവിഡ് തന്ന പാഠങ്ങൾ നമുക്ക് മറ്റു എന്തിലൂടെയും കിട്ടാൻ സാധ്യതയില്ല. കാലം നമുക്ക് തന്ന ഈ പാഠങ്ങൾ ഉൾക്കൊണ്ട് ഇനി വരും കാലങ്ങളിൽ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിച്ചു മുന്നോട്ടുപോകാൻ കഴിയട്ടെ..


Thursday, 28 March 2019

மனதின் ஓவியங்கள்

காகிதத்தில் வரையப்பட்ட ஓவியங்களுக்கு வண்ணம் தீட்டப்பட்டதுபோல காலம் எனது சிந்தனைகளுக்கும் வண்ணத்தை தீட்டியது.கிழக்கினில் வெள்ளொளி வீசி கதிரவன் வானத்தைத்தொட்ட நேரம்,சிந்தனைகள் வரையறுக்கபடாத எல்லையை கடந்தன.மேகங்கள் வெண்மைக்கு அழகை சேர்த்தன.மழை பொழியும் என்றெண்ணிய நிலவும் கூண்டுக்குள் ஒளிந்தது.ஏன் இந்த வேண்டா வேலை என்று நினைக்கிறீர்களா? 6, 7 வருடங்களாக தமிழ் என்னையும் நான் தமிழையும் மறந்திருந்தோம்.அம்மறதி இன்றுதான் முடிந்தது.அம்முடிவில் இலக்கியத்தின் வாயிலாக இரு வார்த்தை தமிழுக்கு அர்பணித்தேன்.அது தான் முதலில் நீங்கள் பார்த்த பைத்தியத்தின் முதல் கட்டம். சில நிகழ்ச்சிகள் அப்படித்தான் எதிர்பாராத விதமாக நடந்துவிடும்.
நீண்ட நாட்களாக தமிழில் எதாவது எழுதவேண்டும் என்று நினைத்திருந்தேன்.இன்றுதான் அதற்குரிய நேரம் வந்தது.அதும் எதிர்பாரா விதமாக.காலத்தின் போக்கினை யாராலும் கட்டுப்படுத்த முடியாது என்பதை பல சந்தர்ப்பங்களிலும் புரிந்துகொண்டேன்..புரியாத புதிர் என்னவென்றால் காலம் எவ்வழி சென்றாலும் aarampitha

Wednesday, 27 March 2019

ചിന്തകളുടെ ഒഴുക്ക്

പുതിയ ഇതളുകൾക്കായി കാത്തുനിൽക്കുന്ന പൂവും, പുത്തൻ പുലരിക്കായി കണ്ണുംനട്ടുനിൽക്കുന്ന കാറ്റും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ചു കാലത്തിന്റെ കാൽവയ്പ്പുകൾ ദൂരെ
നിന്നറിഞ്ഞ സൂര്യൻ മെല്ലെ തലയുയ ർത്തിയെന്നെ നോക്കി..രാവിന്റെ കുളിരതികമോ എന്നറിയില്ല.സൂര്യ കിരണങ്ങൾക്കൊരു ചെറിയ വിറയൽ.രാപ്പനി ഓമനിച്ചു നൽകിയ വിറയലും പേറി കാലം കാലത്തിന്റെ വഴിക്ക് പോയി.. അപ്പോഴാണ് ഞാൻ കണ്ടത് എന്റെ നശിച്ച ചിന്തകൾ ഓടിച്ചാടി നടക്കുന്നു... അഴിച്ചുവിട്ട കന്നുകാലി കൂട്ടത്തിൽ പെട്ടു തിരിച്ചുവരാൻ കഴിയാതെ ഭയന്നുപോയ എന്റെ ചിന്തകളെ പ്രാന്തെന്നു മുദ്രകുത്തുന്നതിനു മുൻപുതന്നെ ഞാൻ തിരികെവിളിച്ചു..ഒഴുകിയിരുന്ന പുഴയെ തടഞ്ഞപ്പോൾ പുഴ മാറിയൊഴുകി..എന്റെ ചിന്തകളും മാറിയൊഴുകാൻ തയ്യാറെടുത്തു..മുന്പത്തേക്കാളും വേഗത്തോടെ..

Wednesday, 6 March 2019

ഊട്ടിയിലെ തണുപ്പ്

Kkരാത്രിക്കു മാത്രം ഇത്ര തണുപ്പെന്തിനാ? നേർത്ത നൂലിഴകളുടെ ഇടയിൽകൂടി നുഴഞ്ഞു കയറിയ തണുപ്പിനെ കണ്ടഭാവം പോലും കാണിക്കാതെ പുതപ്പു അല്പകൂടി വലിച്ചിടുമ്പോൾ വെറുതെ തോന്നിപോയി.തണുപ്പറിയാൻ വേണ്ടി മാത്രം ഊട്ടിമല കേറുന്നവരുണ്ട്.ഞാനും കുറെ കൊതിച്ചിട്ടുണ്ട് ഈ തണുപ്പൊന്നറിയാൻ. കുട്ടിക്കാലത്തു സ്കൂളിലെ ടൂറെന്നു പറഞ്ഞാൽ തന്നെ ഊട്ടിയോ കൊടൈക്കനാലോ ആണ്.
ഇന്ന് ആ ഊട്ടിയിലെ മാറിൽ തലചായ്ക്കുമ്പോൾ ആ കുട്ടിമനസ്സിൽ മൊട്ടിട്ട വിസ്മയങ്ങൾ പുതുമമാറാതെ അങ്ങനെത്തന്നെയുണ്ടെന്നതാണ് അത്ഭുതം. സെപ്റ്റംബർ മാസം ഊട്ടിയിലെ മഞ്ഞിൽ കാലുകുത്തുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു.കാരണം മഞ്ഞുകാലത്തിന്റെ വരവറിയിച്ചു ഉടനെ തന്നെ ഒക്ടോബറും ഡിസംബറും ഇങ്ങെത്തും.പിന്നെ കൊടുന്തണുപ്പിന്റെ നാളുകളാണ്.. പക്ഷെ പ്രതീക്ഷകൾക്കുപുറം ഊട്ടിയിലെ കുളിരെന്നെ പ്രണയിച്ചു..ഓരോ രാത്രിയിലും എന്നെ സ്നേഹത്താൽ പുണർന്നു..മെല്ലെ തഴുകി.ദേഷ്യം വരുമ്പോൾ ശാസിച്ചു. ഊട്ടിയിലെ മഞ്ഞും കുളിരും എന്റെ പ്രണയിനികളായി..ഇപ്പോൾ ഊട്ടിമല ഇറങ്ങുമ്പോഴും, ചെറിയ തണുത്ത കാറ്റു വീശുന്നുണ്ട്..അങ്ങ് ദൂരെ നീലഗിരിയിലെ കുഞ്ഞു ഗ്രാമങ്ങൾ കാണാം..കൂട്ടം തെറ്റിയ സ്കൂൾ കൂട്ടികളെപോലെ വീടുകൾ അങ്ങിങ്ങായി പടർന്നുകിടന്നു.. കാലത്തിനു വേണ്ടി  va

Monday, 4 March 2019

ചെന്നൈ പട്ടണം

കാലം മുന്നോട്ടുപോകുന്നപോലെ പിന്നോട്ടും പോകും.അങ്ങനെ പിന്നോട്ട് പോയ കാലം ഒരു കടലാസിന്റെ രൂപത്തിൽ എന്റെ മുന്നിൽ വന്നു പെട്ടു.ഞാൻ ചെന്നൈലായിരിക്കുമ്പോൾ കാലവുമായി ചെറിയൊരു മല്പിടിത്തമുണ്ടായി.അന്ന് ആ മല്പിടിത്തത്തിനൊടുവിൽ പൊട്ടിയും പൊളിഞ്ഞും കുറെ ചിന്തകളുണ്ടായി.അതിൽ നിന്നും ഓർമ്മതാളിലേക്കും പിന്നെ കടലാസിലേക്കും പകർത്തിയ വാക്കുകൾ...
        മദ്രാസ് പട്ടണത്തിന്റെ ഹൃദയമായ അണ്ണസാലൈ.ഓർമ്മകളിൽ ചരിത്രം തേരൊടുന്ന വീഥികൾ. ഇന്നവ കാലത്തിന്റെ പുതുയുഗത്തിനു വഴിമാറുന്നു.
അടിപാതകൾ,താറിട്ട വല്യ നിരത്തുകൾ,ചീറിപ്പായുന്ന വാഹനങ്ങൾ,നിമിഷാര്ധനം കൊണ്ട് കോടികൾ സമ്പാദിക്കുന്ന കോര്പറേറ്റുകൾ,രണ്ടു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ അലയുന്ന പട്ടിണിപ്പാവങ്ങൾ...എല്ലാം മായാകാഴ്ചകളായി ഇന്നത്തെ അണ്ണാ  സാലയ്ക്കും മദ്രാസ് പട്ടണത്തിനും.
ക്ഷമിക്കണം,ഇന്ന് മദ്രാസ് ഓർമ്മയാണ്. ചെന്നൈയാണ് ഇപ്പോഴത്തെ നാമം. അതുനന്നായി പഴയകാലത്തെയും പുതിയ കാലത്തെയും സൂചിപ്പിക്കാൻ ഓരോ പേരുണ്ടല്ലോ,ഇങ്ങനെ ചീറിപ്പായുന്ന അണ്ണാശാലയിൽ നൂറ്റിയമ്പത്തു വർഷത്തെ ഓർമ്മകളും പേറി ഇന്ത്യൻ തപാൽ വകുപ്പ്. അവിടെ കൊതുകുകളും ഓർമ്മകളും എന്റെ ഉറക്കത്തെ തുരത്തിയപ്പോൾ ഉണരാൻ വൈകിയ എന്റെ ഏകാന്തതയും ,രാത്രിയുടെ മൂകതയും പ്രതിക്ഷേധവുമായി എത്തി.ആ പ്രതിക്ഷേധമാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.കൊതുകുകൾക്കു ഒട്ടും  ക്ഷാമമില്ലാത്ത പുതിയ മദ്രാസ് പട്ടണത്തിൽ കൊതുകുകളുടെ അധികാരം ഏറെ കൂടുതലുള്ള പ്രദേശമാണെന്നു തോന്നുന്നു ഈ പോസ്റ്റ് ഓഫീസ്.എന്തായാലും ഒരുതരി ഉറങ്ങാൻ പറ്റിയില്ല.ഈ കൊതുകുകൾ ഉറങ്ങാറുണ്ടോ ആവോ..അറിയില്ല.ഇനി വല്ല വിക്കിപീഡിയ എങ്ങാനും പരതി നോക്കണം. ആ ഏകാന്തതയിലും എനിക്ക് കൂട്ടായി ഒരാളുണ്ടായിരുന്നു.എന്നോളം പോന്നൊരു ഫാൻ.അതിന്റെ കാറ്റടിച്ചാൽ നമ്മുടെ കൊതുകുവീരന്മാരൊക്കെ പമ്പകടക്കും.വീണ്ടും ക്ഷമ.ഇവിടെ അടുത്ത് പമ്പ ഇല്ല.കൂവം കടക്കുമെന്ന് പറയാം.പണ്ട് സായിപ്പന്മാർ തോണിയേറി പോയിരുന്ന പുഴയാണത്രെ കൂവം.ഇന്നത് മാലിന്യ പുഴയാണ്.കാലത്തിനും മനുഷ്യനും ജരാനരകൾ ബാധിക്കുമ്പോൾ പുഴയ്ക്കും അതാകാമല്ലോ ? പക്ഷെ ഇവിടെ കൂവത്തിനു നരയല്ല ബാധിച്ചത്. നരബാദിച്ച മനുഷ്യർ മുടികറുപ്പിച്ച പോലെ കൂവം കറുത്തിരിക്കുന്നു.കറുത്ത മുടിയിഴകൾ കണ്ടിട്ട് മാരീചനു സഹിക്കാതെ വരുമ്പോൾ മഴ പെയ്യിച് വെളുപ്പിക്കാൻ നോക്കും.പക്ഷെ മാരീചനും തോറ്റുപോകാറാണ് പതിവ്.മനുഷ്യന്റെ മാലിന്യത്തോളം വരില്ലലോ മാരീചന്റെ പ്രതികാരം. ഒരുകാലത്തു ആനന്ദ നൃത്തമാടി സ്മൃതിയിലാണ്ടുപോയ ഏതോ അപ്സര കന്യകയെ പോലെ കൂവം ഇന്നും ഒഴുകുന്നു.മനുഷ്യന്റെ മാലിന്യങ്ങൾ മുഴുവൻ തന്റെ മാറിലേറ്റി സ്വയം എരിഞ്ഞമരുമ്പോഴും ആ പഴയകാല സ്മൃതികളോര്ത് കണ്ണീര് പൊഴിക്കുണ്ടാവും നമ്മുടെ പാവം പുഴ...

Sunday, 10 February 2019

മരണത്തിന്റെ ഗന്ധം

മരണവീട്ടിൽ പോയിവന്നപ്പോൾ ആചാരത്തിന്റെ വിളി കുഞ്ഞമ്മേടെ രൂപത്തിൽ അതാ മുന്നിൽ.ആ ഡ്രെസ്സുമിട്ട് കുളിക്കണം.കുടുങ്ങിപ്പോയല്ലോ ഈശ്വര.നവോദ്ധാനത്തിൻറെ പടിക്കൽ ആണാടുകൾക്കു മാത്രം പാലുകൊടുക്കുന്ന കുഞ്ഞമ്മേടെ മുട്ടനാടിനെ നിർത്താത്തതു പോലെ,പുലകുളിയെയും നിർത്തിയിരുന്നില്ല.പുലകുളി അതായിരുന്നു ഈ ആചാരത്തിന്റെ പേര്.എന്തൊക്കെ പറഞ്ഞാലും കുഞ്ഞമ്മ വിടുന്ന പ്രശ്നമില്ല അവസാനം എന്റെ ഷർട്ടിനെ രക്ഷപെടുത്തി കുളിക്കാൻ ചെന്നപ്പോൾ ശബരിമല വിഷയം ഒരശരീരി പോലെ മാമന്റെ വായിൽ നിന്നും.അതും ഒഴിവാക്കി എങ്ങനെയോ ഞാൻ കുളിച്ചു കയറി.നവോഥാനത്തിനും ആചാരത്തിനും ഒന്നിനും പിടികൊടുക്കാതെ ഞാൻ എന്റെ ഷർട്ടിനെ ബാഗിൽ കുത്തിതിരുകി..ഓ രക്ഷപെട്ടു.അങ്ങനെ കുളിച്ചൊരുങ്ങി കല്യാണത്തിന് പുറപ്പെട്ടു.അപ്പോഴും മരണത്തിന്റെ ഗന്ധം ബാഗിലിരുന്നു നെരിപിരികൊണ്ടു.മരണമെത്ര ഭേദമെന്നു തോന്നിപോകും.അത്രക്കും രൂക്ഷതയുണ്ടോ മരണത്തിനു.എനിക്ക് തോന്നുന്നില്ല.മരണത്തിന്റെ ഗന്ധത്തെക്കാളും മരിക്കുന്ന ഓർമ്മകളുടെ ഗന്ധത്തിനാണ് രൂക്ഷത കൂടുതൽ എന്നെനിക്കു തോന്നുന്നു...