Thursday, 28 March 2019

மனதின் ஓவியங்கள்

காகிதத்தில் வரையப்பட்ட ஓவியங்களுக்கு வண்ணம் தீட்டப்பட்டதுபோல காலம் எனது சிந்தனைகளுக்கும் வண்ணத்தை தீட்டியது.கிழக்கினில் வெள்ளொளி வீசி கதிரவன் வானத்தைத்தொட்ட நேரம்,சிந்தனைகள் வரையறுக்கபடாத எல்லையை கடந்தன.மேகங்கள் வெண்மைக்கு அழகை சேர்த்தன.மழை பொழியும் என்றெண்ணிய நிலவும் கூண்டுக்குள் ஒளிந்தது.ஏன் இந்த வேண்டா வேலை என்று நினைக்கிறீர்களா? 6, 7 வருடங்களாக தமிழ் என்னையும் நான் தமிழையும் மறந்திருந்தோம்.அம்மறதி இன்றுதான் முடிந்தது.அம்முடிவில் இலக்கியத்தின் வாயிலாக இரு வார்த்தை தமிழுக்கு அர்பணித்தேன்.அது தான் முதலில் நீங்கள் பார்த்த பைத்தியத்தின் முதல் கட்டம். சில நிகழ்ச்சிகள் அப்படித்தான் எதிர்பாராத விதமாக நடந்துவிடும்.
நீண்ட நாட்களாக தமிழில் எதாவது எழுதவேண்டும் என்று நினைத்திருந்தேன்.இன்றுதான் அதற்குரிய நேரம் வந்தது.அதும் எதிர்பாரா விதமாக.காலத்தின் போக்கினை யாராலும் கட்டுப்படுத்த முடியாது என்பதை பல சந்தர்ப்பங்களிலும் புரிந்துகொண்டேன்..புரியாத புதிர் என்னவென்றால் காலம் எவ்வழி சென்றாலும் aarampitha

Wednesday, 27 March 2019

ചിന്തകളുടെ ഒഴുക്ക്

പുതിയ ഇതളുകൾക്കായി കാത്തുനിൽക്കുന്ന പൂവും, പുത്തൻ പുലരിക്കായി കണ്ണുംനട്ടുനിൽക്കുന്ന കാറ്റും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ചു കാലത്തിന്റെ കാൽവയ്പ്പുകൾ ദൂരെ
നിന്നറിഞ്ഞ സൂര്യൻ മെല്ലെ തലയുയ ർത്തിയെന്നെ നോക്കി..രാവിന്റെ കുളിരതികമോ എന്നറിയില്ല.സൂര്യ കിരണങ്ങൾക്കൊരു ചെറിയ വിറയൽ.രാപ്പനി ഓമനിച്ചു നൽകിയ വിറയലും പേറി കാലം കാലത്തിന്റെ വഴിക്ക് പോയി.. അപ്പോഴാണ് ഞാൻ കണ്ടത് എന്റെ നശിച്ച ചിന്തകൾ ഓടിച്ചാടി നടക്കുന്നു... അഴിച്ചുവിട്ട കന്നുകാലി കൂട്ടത്തിൽ പെട്ടു തിരിച്ചുവരാൻ കഴിയാതെ ഭയന്നുപോയ എന്റെ ചിന്തകളെ പ്രാന്തെന്നു മുദ്രകുത്തുന്നതിനു മുൻപുതന്നെ ഞാൻ തിരികെവിളിച്ചു..ഒഴുകിയിരുന്ന പുഴയെ തടഞ്ഞപ്പോൾ പുഴ മാറിയൊഴുകി..എന്റെ ചിന്തകളും മാറിയൊഴുകാൻ തയ്യാറെടുത്തു..മുന്പത്തേക്കാളും വേഗത്തോടെ..

Wednesday, 6 March 2019

ഊട്ടിയിലെ തണുപ്പ്

Kkരാത്രിക്കു മാത്രം ഇത്ര തണുപ്പെന്തിനാ? നേർത്ത നൂലിഴകളുടെ ഇടയിൽകൂടി നുഴഞ്ഞു കയറിയ തണുപ്പിനെ കണ്ടഭാവം പോലും കാണിക്കാതെ പുതപ്പു അല്പകൂടി വലിച്ചിടുമ്പോൾ വെറുതെ തോന്നിപോയി.തണുപ്പറിയാൻ വേണ്ടി മാത്രം ഊട്ടിമല കേറുന്നവരുണ്ട്.ഞാനും കുറെ കൊതിച്ചിട്ടുണ്ട് ഈ തണുപ്പൊന്നറിയാൻ. കുട്ടിക്കാലത്തു സ്കൂളിലെ ടൂറെന്നു പറഞ്ഞാൽ തന്നെ ഊട്ടിയോ കൊടൈക്കനാലോ ആണ്.
ഇന്ന് ആ ഊട്ടിയിലെ മാറിൽ തലചായ്ക്കുമ്പോൾ ആ കുട്ടിമനസ്സിൽ മൊട്ടിട്ട വിസ്മയങ്ങൾ പുതുമമാറാതെ അങ്ങനെത്തന്നെയുണ്ടെന്നതാണ് അത്ഭുതം. സെപ്റ്റംബർ മാസം ഊട്ടിയിലെ മഞ്ഞിൽ കാലുകുത്തുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു.കാരണം മഞ്ഞുകാലത്തിന്റെ വരവറിയിച്ചു ഉടനെ തന്നെ ഒക്ടോബറും ഡിസംബറും ഇങ്ങെത്തും.പിന്നെ കൊടുന്തണുപ്പിന്റെ നാളുകളാണ്.. പക്ഷെ പ്രതീക്ഷകൾക്കുപുറം ഊട്ടിയിലെ കുളിരെന്നെ പ്രണയിച്ചു..ഓരോ രാത്രിയിലും എന്നെ സ്നേഹത്താൽ പുണർന്നു..മെല്ലെ തഴുകി.ദേഷ്യം വരുമ്പോൾ ശാസിച്ചു. ഊട്ടിയിലെ മഞ്ഞും കുളിരും എന്റെ പ്രണയിനികളായി..ഇപ്പോൾ ഊട്ടിമല ഇറങ്ങുമ്പോഴും, ചെറിയ തണുത്ത കാറ്റു വീശുന്നുണ്ട്..അങ്ങ് ദൂരെ നീലഗിരിയിലെ കുഞ്ഞു ഗ്രാമങ്ങൾ കാണാം..കൂട്ടം തെറ്റിയ സ്കൂൾ കൂട്ടികളെപോലെ വീടുകൾ അങ്ങിങ്ങായി പടർന്നുകിടന്നു.. കാലത്തിനു വേണ്ടി  va

Monday, 4 March 2019

ചെന്നൈ പട്ടണം

കാലം മുന്നോട്ടുപോകുന്നപോലെ പിന്നോട്ടും പോകും.അങ്ങനെ പിന്നോട്ട് പോയ കാലം ഒരു കടലാസിന്റെ രൂപത്തിൽ എന്റെ മുന്നിൽ വന്നു പെട്ടു.ഞാൻ ചെന്നൈലായിരിക്കുമ്പോൾ കാലവുമായി ചെറിയൊരു മല്പിടിത്തമുണ്ടായി.അന്ന് ആ മല്പിടിത്തത്തിനൊടുവിൽ പൊട്ടിയും പൊളിഞ്ഞും കുറെ ചിന്തകളുണ്ടായി.അതിൽ നിന്നും ഓർമ്മതാളിലേക്കും പിന്നെ കടലാസിലേക്കും പകർത്തിയ വാക്കുകൾ...
        മദ്രാസ് പട്ടണത്തിന്റെ ഹൃദയമായ അണ്ണസാലൈ.ഓർമ്മകളിൽ ചരിത്രം തേരൊടുന്ന വീഥികൾ. ഇന്നവ കാലത്തിന്റെ പുതുയുഗത്തിനു വഴിമാറുന്നു.
അടിപാതകൾ,താറിട്ട വല്യ നിരത്തുകൾ,ചീറിപ്പായുന്ന വാഹനങ്ങൾ,നിമിഷാര്ധനം കൊണ്ട് കോടികൾ സമ്പാദിക്കുന്ന കോര്പറേറ്റുകൾ,രണ്ടു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ അലയുന്ന പട്ടിണിപ്പാവങ്ങൾ...എല്ലാം മായാകാഴ്ചകളായി ഇന്നത്തെ അണ്ണാ  സാലയ്ക്കും മദ്രാസ് പട്ടണത്തിനും.
ക്ഷമിക്കണം,ഇന്ന് മദ്രാസ് ഓർമ്മയാണ്. ചെന്നൈയാണ് ഇപ്പോഴത്തെ നാമം. അതുനന്നായി പഴയകാലത്തെയും പുതിയ കാലത്തെയും സൂചിപ്പിക്കാൻ ഓരോ പേരുണ്ടല്ലോ,ഇങ്ങനെ ചീറിപ്പായുന്ന അണ്ണാശാലയിൽ നൂറ്റിയമ്പത്തു വർഷത്തെ ഓർമ്മകളും പേറി ഇന്ത്യൻ തപാൽ വകുപ്പ്. അവിടെ കൊതുകുകളും ഓർമ്മകളും എന്റെ ഉറക്കത്തെ തുരത്തിയപ്പോൾ ഉണരാൻ വൈകിയ എന്റെ ഏകാന്തതയും ,രാത്രിയുടെ മൂകതയും പ്രതിക്ഷേധവുമായി എത്തി.ആ പ്രതിക്ഷേധമാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.കൊതുകുകൾക്കു ഒട്ടും  ക്ഷാമമില്ലാത്ത പുതിയ മദ്രാസ് പട്ടണത്തിൽ കൊതുകുകളുടെ അധികാരം ഏറെ കൂടുതലുള്ള പ്രദേശമാണെന്നു തോന്നുന്നു ഈ പോസ്റ്റ് ഓഫീസ്.എന്തായാലും ഒരുതരി ഉറങ്ങാൻ പറ്റിയില്ല.ഈ കൊതുകുകൾ ഉറങ്ങാറുണ്ടോ ആവോ..അറിയില്ല.ഇനി വല്ല വിക്കിപീഡിയ എങ്ങാനും പരതി നോക്കണം. ആ ഏകാന്തതയിലും എനിക്ക് കൂട്ടായി ഒരാളുണ്ടായിരുന്നു.എന്നോളം പോന്നൊരു ഫാൻ.അതിന്റെ കാറ്റടിച്ചാൽ നമ്മുടെ കൊതുകുവീരന്മാരൊക്കെ പമ്പകടക്കും.വീണ്ടും ക്ഷമ.ഇവിടെ അടുത്ത് പമ്പ ഇല്ല.കൂവം കടക്കുമെന്ന് പറയാം.പണ്ട് സായിപ്പന്മാർ തോണിയേറി പോയിരുന്ന പുഴയാണത്രെ കൂവം.ഇന്നത് മാലിന്യ പുഴയാണ്.കാലത്തിനും മനുഷ്യനും ജരാനരകൾ ബാധിക്കുമ്പോൾ പുഴയ്ക്കും അതാകാമല്ലോ ? പക്ഷെ ഇവിടെ കൂവത്തിനു നരയല്ല ബാധിച്ചത്. നരബാദിച്ച മനുഷ്യർ മുടികറുപ്പിച്ച പോലെ കൂവം കറുത്തിരിക്കുന്നു.കറുത്ത മുടിയിഴകൾ കണ്ടിട്ട് മാരീചനു സഹിക്കാതെ വരുമ്പോൾ മഴ പെയ്യിച് വെളുപ്പിക്കാൻ നോക്കും.പക്ഷെ മാരീചനും തോറ്റുപോകാറാണ് പതിവ്.മനുഷ്യന്റെ മാലിന്യത്തോളം വരില്ലലോ മാരീചന്റെ പ്രതികാരം. ഒരുകാലത്തു ആനന്ദ നൃത്തമാടി സ്മൃതിയിലാണ്ടുപോയ ഏതോ അപ്സര കന്യകയെ പോലെ കൂവം ഇന്നും ഒഴുകുന്നു.മനുഷ്യന്റെ മാലിന്യങ്ങൾ മുഴുവൻ തന്റെ മാറിലേറ്റി സ്വയം എരിഞ്ഞമരുമ്പോഴും ആ പഴയകാല സ്മൃതികളോര്ത് കണ്ണീര് പൊഴിക്കുണ്ടാവും നമ്മുടെ പാവം പുഴ...

Sunday, 10 February 2019

മരണത്തിന്റെ ഗന്ധം

മരണവീട്ടിൽ പോയിവന്നപ്പോൾ ആചാരത്തിന്റെ വിളി കുഞ്ഞമ്മേടെ രൂപത്തിൽ അതാ മുന്നിൽ.ആ ഡ്രെസ്സുമിട്ട് കുളിക്കണം.കുടുങ്ങിപ്പോയല്ലോ ഈശ്വര.നവോദ്ധാനത്തിൻറെ പടിക്കൽ ആണാടുകൾക്കു മാത്രം പാലുകൊടുക്കുന്ന കുഞ്ഞമ്മേടെ മുട്ടനാടിനെ നിർത്താത്തതു പോലെ,പുലകുളിയെയും നിർത്തിയിരുന്നില്ല.പുലകുളി അതായിരുന്നു ഈ ആചാരത്തിന്റെ പേര്.എന്തൊക്കെ പറഞ്ഞാലും കുഞ്ഞമ്മ വിടുന്ന പ്രശ്നമില്ല അവസാനം എന്റെ ഷർട്ടിനെ രക്ഷപെടുത്തി കുളിക്കാൻ ചെന്നപ്പോൾ ശബരിമല വിഷയം ഒരശരീരി പോലെ മാമന്റെ വായിൽ നിന്നും.അതും ഒഴിവാക്കി എങ്ങനെയോ ഞാൻ കുളിച്ചു കയറി.നവോഥാനത്തിനും ആചാരത്തിനും ഒന്നിനും പിടികൊടുക്കാതെ ഞാൻ എന്റെ ഷർട്ടിനെ ബാഗിൽ കുത്തിതിരുകി..ഓ രക്ഷപെട്ടു.അങ്ങനെ കുളിച്ചൊരുങ്ങി കല്യാണത്തിന് പുറപ്പെട്ടു.അപ്പോഴും മരണത്തിന്റെ ഗന്ധം ബാഗിലിരുന്നു നെരിപിരികൊണ്ടു.മരണമെത്ര ഭേദമെന്നു തോന്നിപോകും.അത്രക്കും രൂക്ഷതയുണ്ടോ മരണത്തിനു.എനിക്ക് തോന്നുന്നില്ല.മരണത്തിന്റെ ഗന്ധത്തെക്കാളും മരിക്കുന്ന ഓർമ്മകളുടെ ഗന്ധത്തിനാണ് രൂക്ഷത കൂടുതൽ എന്നെനിക്കു തോന്നുന്നു...

Friday, 8 February 2019

Ormma

ഇന്ന് രാവിലെ വെറുതെ വീട്ടിൽ ഇരുന്നപ്പോൾ കുറെ ചെറിയ ഓർമ്മകൾ എന്നെ തൊട്ടുണർത്തി .ചെറിയ ഓർമ്മകളാണോ അവ എനിക്ക് ? അറിയില്ല പക്ഷെ ഒന്നറിയാം ഒന്നും ചെറുതല്ല ...ഇന്നും എന്റെ മനസ്സ് കൊല്ലൻകോഡിന്റെ വയലേലകളിൽ ചുറ്റിപറ്റി നില്കുന്നു .കാലം എന്നെയും കൊണ്ട് എവിടെയൊക്കയോ പൊയ്ക്കൊണ്ടിരുന്നു.അപ്പോഴും എന്റെ ഓർമ്മകൾ ബാല്യത്തെ മറന്നില്ല.എവിടെ തുടങ്ങിയോ അവിടെ യാത്രകൾ അവസാനിക്കും എന്ന് പറയുന്നത് കേട്ടിട്ടുണ്ട് .പക്ഷെ തുടങ്ങിയ സ്ഥലത്തു തന്നെ നിൽക്കുകയിരുന്നു ഞാൻ .എന്തിനു വേണ്ടി എന്ന് എനിക്കറിയില്ലായിരുന്നു.ഇന്നലെ നല്ലവണ്ണം ഉറങ്ങി.ഇന്ന് ഞെട്ടിയുണർന്നപ്പോൾ കണ്ടത് കാലത്തിന്റെ വേറൊരു മുഖം .ഇന്നലെ പെയ്ത മഴ എന്നെ പ്രണയിപ്പിച്ചത് കാലത്തിനോ കാറ്റിനോ പോലും അറിയില്ലായിരുന്നു..പക്ഷെ കാലം കുറെ ഓർമ്മകളെ മായിച്ചു കളഞ്ഞു .നിറഞ്ഞൊഴുകിയ പുഴയും ആർത്തിരമ്പിയ കടലും വേനൽ പുണരാത്ത നീർച്ചാലുകളും ഇന്നെന്റെ ഹൃദയത്തിന്റെ തേങ്ങലായി മാറിയിരിക്കുന്നു...വേഗം ജീവിതത്തിനു വേഗമേകിയപ്പോൾ സ്നേഹത്തിന്റെ നൈര്മല്യതക്കും വേഗം കൂടിയോ ?

കാലം ..

കാലം നമ്മളെ എപ്പോഴും ചിന്തിപ്പിച്ചു കൊണ്ടേയിരിക്കും  കാലത്തിന്റെ കോമാളികളായി നമ്മളും ചിലപ്പോ ചിരിച്ചുകൊണ്ടേയിരിക്കും ....പക്ഷെ കാലത്തിന്റെ കണക്കു പുസ്തകത്തിൽ നമുക്ക് വേണ്ടി മാത്രം ചിലതു എഴുതി വെച്ചിട്ടുണ്ടാകും....എഴുതപെടാൻ ഇനിയും പലതുമുണ്ട് ...സൗഹൃദങ്ങൾ നൊമ്പരങ്ങൾ ചെറിയ ചെറിയ നോവുകൾ എല്ലാമുണ്ടാവും ആ താളുകളിൽ...സ്നേഹം കൊണ്ട് വിരിയിച്ചൊരുക്കിയ ഈ ലോകത്തു സ്നേഹം കൊണ്ട് മാത്രം നേടാൻ കഴിയുന്ന ചിലതെങ്കിലും ബാക്കിയുണ്ട് ...ആ ചിലതിൽ നിന്റെ സ്നേഹമുണ്ട് നിന്റെ ലാളിത്യമുണ്ട് ..

Tuesday, 15 January 2019

വെറുതെ ഒരെഴുത്തു ...

ബ്ലോഗ് എഴുതണമെന്നു കുറെ നാളായി ആഗ്രഹിക്കുന്നു..പലപ്പോഴും സമയം കിട്ടാറില്ല എന്ന് പറയുന്നതിനേക്കാൾ നല്ലതു അതിനെപ്പറ്റി ഓർക്കാറില്ലെന്നു പറയുന്നതാവും ...എന്തൊക്കെ ആയാലും ഇന്ന് എനിക്ക് കുറച്ചു കാര്യങ്ങൾ ഇവിടെ പങ്കുവെക്കണം ..കാരണം എന്റെ മനസിന്റെ വിങ്ങൽ ഇനിയും ഞാൻ കേൾക്കാതിരുന്നാൽ കാറ്റത്തു പെട്ടുപോയ കടലാസുതോണി പോലെ ഞാനും ഉലഞ്ഞുപോകും ..നേരം ഇപ്പൊ അർധരാത്രി ഞാൻ എന്റെ പ്രിയസഖിയുമായി സംവദിച്ചു
കഴിഞ്ഞപ്പോഴാണ് കുറച്ചു എന്തെങ്കിലും കുത്തി കുറിച്ച് കളയാമെന്നു എനിക്ക് തോന്നിയത് ...നമ്മളൊക്കെ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.പക്ഷെ പലപ്പോഴും നമുക്കതിനു പറ്റാറില്ല ..നന്നായി പഠിക്കണം ,ജോലി വാങ്ങണം പിന്നെ വീട് കല്യാണം കുട്ടികൾ അങ്ങനെ oru വല്യ ലിസ്റ്റ് നമുകീ society വച്ചുനീട്ടുന്നുണ്ട് ...അതിന്റെ ഉള്ളിൽ പെട്ട് നമ്മൾ പലപ്പോഴും സ്വപ്‌നങ്ങൾ മറന്നുപോകും ...നമ്മുടെ സ്വപ്‌നങ്ങൾ നമുക്ക് മാത്രമേ അറിയൂ ..നമുക്ക് മാത്രമേ സഫലിക്കരിക്കാൻ പറ്റു ..അതുകൊണ്ടു നമുക്ക് നമ്മുടെ ചിന്തകൾക്കൊപ്പം പോകാം നമ്മുടെ സ്വപ്നങ്ങൾക്കൊപ്പവും ...