Kkരാത്രിക്കു മാത്രം ഇത്ര തണുപ്പെന്തിനാ? നേർത്ത നൂലിഴകളുടെ ഇടയിൽകൂടി നുഴഞ്ഞു കയറിയ തണുപ്പിനെ കണ്ടഭാവം പോലും കാണിക്കാതെ പുതപ്പു അല്പകൂടി വലിച്ചിടുമ്പോൾ വെറുതെ തോന്നിപോയി.തണുപ്പറിയാൻ വേണ്ടി മാത്രം ഊട്ടിമല കേറുന്നവരുണ്ട്.ഞാനും കുറെ കൊതിച്ചിട്ടുണ്ട് ഈ തണുപ്പൊന്നറിയാൻ. കുട്ടിക്കാലത്തു സ്കൂളിലെ ടൂറെന്നു പറഞ്ഞാൽ തന്നെ ഊട്ടിയോ കൊടൈക്കനാലോ ആണ്.
ഇന്ന് ആ ഊട്ടിയിലെ മാറിൽ തലചായ്ക്കുമ്പോൾ ആ കുട്ടിമനസ്സിൽ മൊട്ടിട്ട വിസ്മയങ്ങൾ പുതുമമാറാതെ അങ്ങനെത്തന്നെയുണ്ടെന്നതാണ് അത്ഭുതം. സെപ്റ്റംബർ മാസം ഊട്ടിയിലെ മഞ്ഞിൽ കാലുകുത്തുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു.കാരണം മഞ്ഞുകാലത്തിന്റെ വരവറിയിച്ചു ഉടനെ തന്നെ ഒക്ടോബറും ഡിസംബറും ഇങ്ങെത്തും.പിന്നെ കൊടുന്തണുപ്പിന്റെ നാളുകളാണ്.. പക്ഷെ പ്രതീക്ഷകൾക്കുപുറം ഊട്ടിയിലെ കുളിരെന്നെ പ്രണയിച്ചു..ഓരോ രാത്രിയിലും എന്നെ സ്നേഹത്താൽ പുണർന്നു..മെല്ലെ തഴുകി.ദേഷ്യം വരുമ്പോൾ ശാസിച്ചു. ഊട്ടിയിലെ മഞ്ഞും കുളിരും എന്റെ പ്രണയിനികളായി..ഇപ്പോൾ ഊട്ടിമല ഇറങ്ങുമ്പോഴും, ചെറിയ തണുത്ത കാറ്റു വീശുന്നുണ്ട്..അങ്ങ് ദൂരെ നീലഗിരിയിലെ കുഞ്ഞു ഗ്രാമങ്ങൾ കാണാം..കൂട്ടം തെറ്റിയ സ്കൂൾ കൂട്ടികളെപോലെ വീടുകൾ അങ്ങിങ്ങായി പടർന്നുകിടന്നു.. കാലത്തിനു വേണ്ടി va
Wednesday, 6 March 2019
ഊട്ടിയിലെ തണുപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment